മയൂരേഷ് മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്ബോൾ താരം പരിശീലനത്തിനിടെ മരിച്ചു.
 | 
മയൂരേഷ് മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്രയുടെ നെറ്റ്‌ബോൾ താരം മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിൽ ശ്വാസകോശത്തിൽ മണൽ കയറിയതായി ഡോക്ടർമാർ പറയുന്നു. മയൂരേഷ് പവാർ (21) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്.

ശംഖുമുഖത്ത് കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാണെന്നാണ് സൂചന. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനെ അറിയിച്ചതെന്നാണറിയുന്നത്.