ദേശീയ ഗെയിംസ്: രഞ്ജിത് മഹേശ്വരിക്ക് റെക്കോർഡോടെ സ്വർണം

ദേശീയ ഗെയിംസിൽ കേരളത്തിന് 33ാം സ്വർണം. ട്രിപ്പിൾ ജംപിൽ രഞ്ജിത് മഹേശ്വരിയാണ് മീറ്റ് റെക്കോർഡോടെ സ്വർണം സ്വന്തമാക്കിയത്. 16.66 മീറ്റർ ചാടിയാണ് രഞ്ജിത് റെക്കോർഡ് നേടിയത്.
 | 
ദേശീയ ഗെയിംസ്: രഞ്ജിത് മഹേശ്വരിക്ക് റെക്കോർഡോടെ സ്വർണം

 

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് 33ാം സ്വർണം. ട്രിപ്പിൾ ജംപിൽ രഞ്ജിത് മഹേശ്വരിയാണ് മീറ്റ് റെക്കോർഡോടെ സ്വർണം സ്വന്തമാക്കിയത്. 16.66 മീറ്റർ ചാടിയാണ് രഞ്ജിത് റെക്കോർഡ് നേടിയത്.

അതേസമയം, ദേശീയ ഗെയിംസ് വനിതാ വോളിബോളിൽ കേരളം ഫൈനലിൽ കടന്നു. ഉത്തർപ്രദേശിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ കേരളം കർണാടകത്തെ നേരിടും.

വനിതകളുടെ സാബറെ ടീം വിഭാഗത്തിൽ കേരളം സ്വർണം നേടി. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.