ലാലിസത്തിന് നൽകിയ പണം തിരിച്ചു വാങ്ങണം: പന്തളം സുധാകരൻ

: കെ.മുരളീധരന് പിന്നാലെ ലാലിസത്തിനെതിരേ പന്തളം സുധാകരനും. ദേശീയ ഗെയിസ് ഉദ്ഘാടനത്തിന് ലാലിസത്തിന് സംഘാടകർ നൽകിയ പണം തിരികെ വാങ്ങണമെന്ന് കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ പറഞ്ഞു.
 | 
ലാലിസത്തിന് നൽകിയ പണം തിരിച്ചു വാങ്ങണം: പന്തളം സുധാകരൻ

തിരുവനന്തപുരം: കെ.മുരളീധരന് പിന്നാലെ ലാലിസത്തിനെതിരേ പന്തളം സുധാകരനും. ദേശീയ ഗെയിസ് ഉദ്ഘാടനത്തിന് ലാലിസത്തിന് സംഘാടകർ നൽകിയ പണം തിരികെ വാങ്ങണമെന്ന് കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ പറഞ്ഞു.

വേദിയിൽ അവതരിപ്പിച്ചത് യഥാർത്ഥ ലാലിസമല്ലെന്നും അത് വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ബാൻഡ് ട്രൂപ്പിന്റെ കോഓർഡിനേറ്റർ രതീഷ് വേഗ പറഞ്ഞത്. ജനങ്ങളെ മുഴുവൻ ലാലിസത്തിന്റെ പേരിൽ പറ്റിച്ചതിനു തെളിവാണത്. അതുകൊണ്ടാണ് പ്രതിഫലം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. വളരെ നിലവാരം കുറഞ്ഞ പരിപാടിയാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയ ലാലിസത്തിനെതിരെ മുരളീധരനും രംഗത്തെത്തിയിരുന്നു. കുഴപ്പമുണ്ടാക്കിയത് ലാലിസമാണെന്ന് മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. ലാലിസം ഗംഭീര പരിപാടിയായിരിക്കുമെന്ന് വിശ്വസിപ്പിച്ചു. പറഞ്ഞതെല്ലാം കേമമായിരുന്നു പക്ഷേ വേദിയിൽ കണ്ടില്ല. ലാലിസം കാണാനുള്ള ഭാഗ്യമോ നിർഭാഗ്യമോ തനിക്കുണ്ടായില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.