കേരളത്തിന്റെ കബഡി ടീമിനെ സച്ചിൻ ഏറ്റെടുത്തേക്കും

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തതിനു പിന്നാലെ കേരള കബഡി ടീമിനേയും സച്ചിൻ ഏറ്റെടുത്തേക്കുമെന്ന് സൂചന. കേരള ടീമിനെ ഏറ്റെടുക്കാൻ സച്ചിൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഇഞ്ചോൺ ദേശീയ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ കബഡി ടീമിന്റെ കോച്ച് ജെ. ഉദയകുമാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
 | 

കേരളത്തിന്റെ കബഡി ടീമിനെ സച്ചിൻ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏറ്റെടുത്തതിനു പിന്നാലെ കേരള കബഡി ടീമിനേയും സച്ചിൻ ഏറ്റെടുത്തേക്കുമെന്ന് സൂചന. കേരള ടീമിനെ ഏറ്റെടുക്കാൻ സച്ചിൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഇഞ്ചോൺ ദേശീയ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ കബഡി ടീമിന്റെ കോച്ച് ജെ. ഉദയകുമാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

സച്ചിന് പിന്നാലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും കബഡി ലീഗിന്റെ മൂന്നാം സീസണിൽ മറ്റു ടീമുകളെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ എട്ടു ടീമുകളാണ് കബഡി ലീഗിലുള്ളത്. പ്രഥമ കബഡി ലീഗ് കായികലോകത്ത് തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. 2014ൽ നടന്ന ലീഗിന്റെ ആദ്യ സീസണിൽ അഭിഷേക് ബച്ചന്റെ ജയ്പൂർ പിങ്ക് പാന്തേർസ് ആയിരുന്നു ജേതാക്കൾ.