ദേശീയ ഗെയിംസ്: സജൻ പ്രകാശിന് റെക്കോർഡോടെ ആറാം സ്വർണം

ദേശീയ ഗെയിംസിൽ കേരള താരം സജൻ പ്രകാശിന് ആറാം സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡോടെയാണ് സജൻ ആറാം സ്വർണ്ണം നേടിയത്. കേരളത്തിന്റെ തന്നെ എ.എസ്. ആനന്ദ് ഈ ഇനത്തിൽ തന്നെ വെങ്കലവും സ്വന്തമാക്കി. സജന് ഇനി ഒരു മൽസരം കൂടി ബാക്കിയുണ്ട്.
 | 
ദേശീയ ഗെയിംസ്: സജൻ പ്രകാശിന് റെക്കോർഡോടെ ആറാം സ്വർണം

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരള താരം സജൻ പ്രകാശിന് ആറാം സ്വർണം. 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ദേശീയ റെക്കോർഡോടെയാണ് സജൻ ആറാം സ്വർണ്ണം നേടിയത്. കേരളത്തിന്റെ തന്നെ എ.എസ്. ആനന്ദ് ഈ ഇനത്തിൽ തന്നെ വെങ്കലവും സ്വന്തമാക്കി. സജന് ഇനി ഒരു മൽസരം കൂടി ബാക്കിയുണ്ട്.

നേരത്തെ 800 മീറ്റർ ഫ്രീസ്‌റ്റൈലിൽ റെക്കോഡ് പ്രകടനത്തോടെയാണു സജൻ അഞ്ചാമത്തെ സ്വർണം കരസ്ഥമാക്കിയത്. ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മഹാരാഷ്ട്രയുടെ സൗരവ് സംഗ്വേക്കറുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണു സജൻ വിജയിയായത്.

200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 1,500 മീറ്റർ ഫ്രീ സ്‌റ്റൈൽ, 4-100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും സജൻ സ്വർണം നേടിയിട്ടുണ്ട്. കൂടാതെ രണ്ടു വെള്ളിമെഡലുകളും സജൻ നേടിയിട്ടുണ്ട്.