ദേശീയ ഗെയിംസ്: ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് തിരുവഞ്ചൂർ
ദേശീയ ഗെയിംസ് നടത്തിപ്പിൽ അഴിമതിയുണ്ടെങ്കിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താൻ തയാറാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Feb 12, 2015, 12:58 IST
|
തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിൽ അഴിമതിയുണ്ടെങ്കിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താൻ തയാറാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസ് നടത്തിപ്പിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും സർക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട്. മീറ്റിൽ പങ്കെടുത്ത താരങ്ങൾക്കോ സംസ്ഥാനങ്ങൾക്കോ ഒരു പരാതിയും ഇല്ല. ഗെയിംസ് നടത്തിപ്പിൽ എല്ലാവരും പൂർണ തൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾ എഴുതിയുണ്ടാക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിംസിന്റെ സമാപന ചടങ്ങിലെ ബജറ്റ് കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും തിരുവഞ്ചൂർ അറിയിച്ചു.