ദേശീയ ഗെയിംസ്: കണക്കുകൾ പരിശോധിക്കണമെന്ന് തിരുവഞ്ചൂർ

ദേശീയ ഗെയിംസിന്റെ മുഴുവൻ കണക്കുകളും പരിശോധിക്കാൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണിന് തിരുവഞ്ചൂർ കത്ത് നൽകി. ഗെയിംസ് സമാപിച്ച് 45 ദിവസത്തിനുള്ളിൽ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
 | 

ദേശീയ ഗെയിംസ്: കണക്കുകൾ പരിശോധിക്കണമെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം:
ദേശീയ ഗെയിംസിന്റെ മുഴുവൻ കണക്കുകളും പരിശോധിക്കാൻ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണിന് തിരുവഞ്ചൂർ കത്ത് നൽകി. ഗെയിംസ് സമാപിച്ച് 45 ദിവസത്തിനുള്ളിൽ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. സമാപന ചടങ്ങ് ചിലവ് കുറച്ച് ചിട്ടയോടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതിയുടെ അടിയന്തിര യോഗത്തിൽ ഗെയിംസ് നടത്തിപ്പിലെ സംഘാടന പിഴവുകളിൽ ജിജി തോംസൺ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന് ചെലവാക്കിയ 15 കോടി രൂപ വളരെ കൂടുതലായി പോയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരിന്റെ നിർദ്ദേശം.