ദേശീയ ഗെയിംസ്: കൂവാനുള്ളവരെ ചിലർ ഏർപ്പാടാക്കിയെന്ന് തിരുവഞ്ചൂർ

ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ കൂവാനുള്ളവരെ ചിലർ ഏർപ്പാടാക്കിയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥിരം കൂവലുകാരായ ഇവർ അവരുടെ ജോലി കഴിഞ്ഞ് മടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.
 | 

ദേശീയ ഗെയിംസ്: കൂവാനുള്ളവരെ ചിലർ ഏർപ്പാടാക്കിയെന്ന് തിരുവഞ്ചൂർ
കോട്ടയം:
ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ കൂവാനുള്ളവരെ ചിലർ ഏർപ്പാടാക്കിയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്ഥിരം കൂവലുകാരായ ഇവർ അവരുടെ ജോലി കഴിഞ്ഞ് മടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. കിട്ടുന്ന കസേരയിൽ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നും തിരുവഞ്ചൂർ പറഞ്ഞു. ചടങ്ങിൽ രണ്ടു മന്ത്രിമാർക്ക് ഇരിപ്പിടം ഒരുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായി. മന്ത്രിമാർക്ക് ഇരിപ്പിടം ഒരുക്കാത്തത് വീഴ്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരായ വി.എസ്.ശിവകുമാറിനും എ.പി.അനിൽ കുമാറിനും രണ്ടാം നിരയിൽ ഇരിപ്പിടം ഒരുക്കിയതിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ ആദ്യ നിരയിൽ നിന്ന് ഇറങ്ങി രണ്ടാമത്തെ നിരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവിനും സ്പീക്കർക്കും ആദ്യ നിരയിൽ തന്നെ കസേര ഒരുക്കിയിരുന്നു.