മോഹൻലാൽ അയച്ച കത്ത് കിട്ടിയെന്ന് തിരുവഞ്ചൂർ

ലാലിസത്തിനായി വാങ്ങിയ പണം തിരികെ നൽകുമെന്നുള്ള മോഹൻലാലിന്റെ കത്ത് കിട്ടിയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു
 | 
മോഹൻലാൽ അയച്ച കത്ത് കിട്ടിയെന്ന് തിരുവഞ്ചൂർ

 

തിരുവനന്തപുരം: ലാലിസത്തിനായി വാങ്ങിയ പണം തിരികെ നൽകുമെന്നുള്ള മോഹൻലാലിന്റെ കത്ത് കിട്ടിയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. മോഹൻലാലിനെ ഇങ്ങനെ വേട്ടയാടിയത് ശരിയായില്ല. ഒരു യുഗത്തിൽ ഒരു മോഹൻലാലേ ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞു. പരിപാടി മോശമായിരുന്നുവെങ്കിലും കരുണ കാണിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.