ഗെയിംസിന്റെ നടത്തിപ്പിൽ സംതൃപ്തിയെന്ന് ഉമ്മൻചാണ്ടി

ശീയ ഗെയിംസ് നടത്തിപ്പിൽ പൂർണ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭാ യോഗത്തിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടത്തിപ്പ് സമിതിയിലും ഉദ്യോഗസ്ഥരിലും പൂർണ വിശ്വാസമുണ്ടെന്നും വിവാദങ്ങളുണ്ടാക്കി ഗെയിംസിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 | 

ഗെയിംസിന്റെ നടത്തിപ്പിൽ സംതൃപ്തിയെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം:
ദേശീയ ഗെയിംസ് നടത്തിപ്പിൽ പൂർണ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭാ യോഗത്തിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടത്തിപ്പ് സമിതിയിലും ഉദ്യോഗസ്ഥരിലും പൂർണ വിശ്വാസമുണ്ടെന്നും വിവാദങ്ങളുണ്ടാക്കി ഗെയിംസിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യ വിവാദങ്ങളിലേക്ക് മോഹൻലാലിനെ വലിച്ചിഴച്ചതിൽ ഖേദമുണ്ട്. മോഹൻലാലിന് നൽകിയ പണം ഒരു കാരണവശാലും തിരികെ വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.