ദേശീയ ഗെയിംസ്: ബോക്‌സിങ്ങ് മത്സരത്തിൽ നിന്ന് വിജേന്ദർ സിങ് അടക്കമുള്ള കായിക താരങ്ങൾ പിന്മാറി

ദേശീയ ഗെയിംസ് ബോക്സിങ്ങിൽ നിന്ന് പ്രമുഖ താരങ്ങൾ പിന്മാറി. ഒളിമ്പ്യൻ വിജേന്ദർസിങ്, സർജുബാലാ ദേവി, പ്രീത് ബെനിവാൽ, സുമിത് സാങ്വാൻ എന്നിവരാണ് പിന്മാറിയത്. ബോക്സിങ് മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെയാണ് താരങ്ങളുടെ പിന്മാറ്റം. ബോക്സിങ് ഇന്ത്യയും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തർക്കം മൂലമാണ് താരങ്ങളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്.
 | 
ദേശീയ ഗെയിംസ്: ബോക്‌സിങ്ങ് മത്സരത്തിൽ നിന്ന് വിജേന്ദർ സിങ് അടക്കമുള്ള കായിക താരങ്ങൾ പിന്മാറി

തൃശൂർ: ദേശീയ ഗെയിംസ് ബോക്‌സിങ്ങിൽ നിന്ന് പ്രമുഖ താരങ്ങൾ പിന്മാറി. ഒളിമ്പ്യൻ വിജേന്ദർസിങ്, സർജുബാലാ ദേവി, പ്രീത് ബെനിവാൽ, സുമിത് സാങ്വാൻ എന്നിവരാണ് പിന്മാറിയത്. ബോക്‌സിങ് മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെയാണ് താരങ്ങളുടെ പിന്മാറ്റം. ബോക്‌സിങ് ഇന്ത്യയും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള തർക്കം മൂലമാണ് താരങ്ങളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്.

താരങ്ങൾ ഇന്നാണ് മൽസര വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാൽ തർക്കം മൂലം താരങ്ങൾ പിൻമാറുകയായിരുന്നു. ബോക്‌സിങ് താരങ്ങളുടെ സംഘടനയായ ബോക്‌സിങ് ഇന്ത്യയെ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ അംഗീകരിക്കുന്നില്ലെന്നാണ് തർക്കത്തിന് കാരണമായത്.