റെഡ് ഫ്ലാഗ് പോസ്റ്റുമായി നസ്രിയ
നടി നസ്രിയ നസീമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നസ്രിയ പങ്കുവച്ച വരികളുടെ പൊരുൾ തേടുകയാണ് ആരാധകർ. ‘റെഡ് ഫ്ലാഗു’കൾക്ക് പിന്നാലെ പായുന്ന കാളയുടെ അവസ്ഥയെപ്പറ്റിയാണ് നസ്രിയ കുറിച്ചത്. ബന്ധങ്ങളിലെ തകർച്ചയെയോ മോശം പ്രവണതകളെയോ സൂചിപ്പിക്കാൻ ഇന്റർനെറ്റ് ലോകം വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണ് 'റെഡ് ഫ്ലാഗ്'. അതുകൊണ്ടുതന്നെ നസ്രിയയുടെ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പലവിധത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
നസ്രിയയുടെ വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തിയെങ്കിലും, താരം പങ്കുവെച്ച വരികളുടെ യഥാർഥ പൊരുൾ മറ്റൊന്നാണെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകൾ. ‘‘ചുവപ്പു കണ്ടാൽ പിന്നാലെ പായുന്ന കാളകൾക്ക് ഭ്രാന്താണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും ഇതാ ഇവിടെയാണ്..’’ എന്നായിരുന്നു നസ്രിയ കുറിച്ചത്.
