നെന്മാറ ഇരട്ടക്കൊല; ചെന്താമരക്ക് വധശിക്ഷ
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കു വധശിക്ഷ. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണു പ്രതിഭാഗം വാദിച്ചത്. കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
‘ജോലി ചെയ്യാനാവുന്നില്ല; പകുതി ശമ്പളം മതി, അല്ലെങ്കിൽ സ്ഥലംമാറ്റം’: കത്തുമായി ഐഎഎസ് ഉദ്യോഗസ്ഥൻ
ഇരകളുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്. സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികൾ ഉണ്ട്. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫിസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.
