ന്യൂസിലൻഡിന് മൂന്ന് വിക്കറ്റ് ജയം

ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 288 റൺസെടുത്തു.
 | 
ന്യൂസിലൻഡിന് മൂന്ന് വിക്കറ്റ് ജയം

 

ഹാമിൽട്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 288 റൺസെടുത്തു. ടീമിന്റെ ശക്തനായ പോരാളി മഹമ്മദുള്ള പുറത്താകാതെ 128 റൺസെടുത്തു. സൗമ്യ സർക്കാർ 51, സബീർ റഹ്മാൻ 40 എന്നിവരും ബംഗ്ലാദേശിന്റെ സ്‌കോർ ഉയർത്താൻ സഹായിച്ചു. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ് ബോൾട്ട്, കോറി ആന്റേഴ്‌സൺ, ഗ്രാന്റ് എലിയട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

289 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 48 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തോടെ 290 റൺസെടുത്ത് വിജയം കുറിച്ചു. മാർട്ടിൻ ഗുപ്ടിൽ 105 റൺസും റോസ് ടെയ്‌ലർ 56 റൺസും നേടി കിവീസിനെ വിജയത്തിലേക്ക് നയിച്ചു.

ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് ഹസൻ 4 വിക്കറ്റും നാസിർ ഹൊസൈൻ രണ്ട് വിക്കറ്റും വീഴ്ത്തി.