ലോകകപ്പ്: ശ്രീലങ്കയെ തകർത്ത് ന്യൂസിലൻഡ്

ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തിൽ ന്യൂസിലൻഡ് മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എ യിൽ ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ 98 റൺസിനാണ് ലങ്ക പരാജയപ്പെട്ടത്.
 | 

ലോകകപ്പ്: ശ്രീലങ്കയെ തകർത്ത് ന്യൂസിലൻഡ്
ക്രൈസ്റ്റ്ചർച്ച്:
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തിൽ ന്യൂസിലൻഡ് മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എ യിൽ ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ 98 റൺസിനാണ് ലങ്ക പരാജയപ്പെട്ടത്. കോറി ആൻഡേഴ്‌സൺ(75), ബ്രണ്ടൻ മക്കല്ലം(65), കെയ്ൻ വില്യംസൺ(75) എന്നിവരുടെ മികവിലാണ് കിവീസ് 331 റൺസ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 46.1 ഓവറിൽ 233 റൺസിന് പുറത്തായി. ലഹിരു തിരമണെ(65), ഏഞ്ജലോ മാത്യൂസ് (46) എന്നിവർക്ക് മാത്രമെ അൽപം നേരമെങ്കിലും പിടിച്ചു നിൽക്കാനൻ സാധിച്ചുള്ളൂ. ന്യൂസിലൻഡിനു വേണ്ടി ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ആഡം മിൽനെ, ഡാനിയൽ വെട്ടോറി, കോറി ആൻഡേഴ്‌സൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.