ലോകകപ്പ് സെമി; ന്യൂസിലൻഡിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി

ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 298 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 2 വിക്കറ്റുകൾ നഷ്ടമായി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി തികച്ച ബ്രണ്ടൻ മക്കല്ലമാണ് ആദ്യം പുറത്തായത്.
 | 

ലോകകപ്പ് സെമി; ന്യൂസിലൻഡിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി

ഓക്‌ലൻഡ്: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 298 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 2 വിക്കറ്റുകൾ നഷ്ടമായി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി തികച്ച ബ്രണ്ടൻ മക്കല്ലമാണ് ആദ്യം പുറത്തായത്. 71 റൺസിൽ എത്തിനിൽക്കുമ്പോഴായിരുന്നു ന്യൂസിലാൻഡിന് മക്കല്ലത്തെ നഷ്ടമായത്. തുടർന്ന് 8.5 ഓവറിൽ 6 റൺസ് എടുത്തു നിൽക്കെ വില്ല്യംസന്റെ വിക്കറ്റ് ന്യൂസിലാൻഡിന് നഷ്ടമായി. നിലവിൽ ഗുപ്ടിൽ, ടെയ്‌ലർ എന്നിവരാണ് ക്രീസിൽ.

സ്‌കോർ ദക്ഷിണാഫ്രിക്ക- 43 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 298

ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ സ്‌കോർ 38 ഓവറിൽ മൂന്ന് വിക്കറ്റിന് 216 എന്ന നിലയിൽ എത്തിയപ്പോൾ മഴ മൂലം കളി തടസ്സപ്പെട്ടു. പിന്നീട് കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 38.2 ഓവറിൽ നാലാം വിക്കറ്റ് നഷ്ടമായി. 82 റൺസെടുത്തു നിൽക്കെ ഡുപ്ലെസിസാണ് പുറത്തായത്. അധികം വൈകാതെ മില്ലറും പുറത്തായി. 17 പന്തിൽ നിന്നും 49 റൺസെടുത്താണ് മില്ലർ പുറത്തായത്. 43 ഓവറിൽ എത്തിനിൽക്കെ മഴ വീണ്ടും വില്ലനായി. തുടർന്ന് കളി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഹാഷിം ആംല (10), ഡി കോക് (14), റില്ലി റൂസ്വോ (39) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ട്രെൻഡ് ബോൾട്ടും കോറി ആൻഡേഴ്‌സനും രണ്ടു വിക്കറ്റ് വീതം നേടി.