പാക്കിസ്ഥാൻ പര്യടനത്തിൽ ആശങ്കയറിയിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങൾ

 | 
newziland cricket team

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാക്കിസ്ഥാനിലേക്കു ക്രിക്കറ്റു കളിക്കാൻ പോകുന്നതിൽ ആശങ്കയറിയിച്ച് ന്യൂസീലൻഡ് താരങ്ങൾ.സെപ്റ്റംബർ ഒന്നു മുതൽ ധാക്കയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയ്ക്കായി ടോം ലാഥത്തിന്റെ നേതൃത്വത്തിലുള്ള ന്യൂസീലൻഡ് ടീം ഓക്‌ലൻഡിൽനിന്ന് തിങ്കളാഴ്ചയാണ് പുറപ്പെടുന്നത്. ഇതിനി‍ടെയാണ് ഒരു വിഭാ​ഗം താരങ്ങൾ ആശങ്കയറിയിച്ചത്.

 ബംഗ്ലദേശ് പര്യടനത്തിന് താരങ്ങൾ തയാറാണെങ്കിലും അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു പോകുന്നതിലാണ് താരങ്ങൾക്ക് ആശങ്ക. ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീം പാക്കിസ്ഥാനിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ജേതാക്കളായ ശേഷം വിശ്രമത്തിലായിരുന്നു ന്യൂസീലൻഡ് താരങ്ങൾ. ട്വന്റി20 ലോകകപ്പ് മുൻനിർത്തി അവസാന വട്ട ഒരുക്കത്തിന്റെ ഭാഗമായാണ് ബംഗ്ലദേശ്, പാക്കിസ്ഥാൻ പര്യടനങ്ങൾ.