ന്യൂസിലാൻഡ് ജയിച്ചു; ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്

 | 
Newzealand
അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ച് ന്യൂസിലാൻഡ് ടി20 ലോകകപ്പ് സെമിയിൽ കടന്നു. ഇതോടെ ഇന്ത്യ പുറത്തായി. അഫ്‌ഗാൻ ഉയർത്തിയ 125 റൺസ് എന്ന ലക്ഷ്യം ന്യൂസിലാൻഡ് 18.1 ഓവറിൽ 2 വിക്കറ്റ്‌ നഷ്ടത്തിൽ മറികടന്നു.

സ്കോർ : അഫ്‌ഗാൻ 124/8(20),  ന്യൂസിലാൻഡ് 125/2(18.1)

ടോസ് നേടിയ അഫ്‌ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ സ്കോർ 19 ആകുമ്പോഴേക്കും 3 വിക്കറ്റ് അവർക്ക് നഷ്ടമായി. എന്നാൽ 73 റൺസ് നേടിയ നജീബുള്ള സർദാന്റെ ഒറ്റയാൾ പ്രകടനമാണ് അവരെ 124 എന്ന സ്കോറിൽ എത്തിച്ചത്. മറ്റാർക്കും കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ല. 3 വിക്കറ്റ് വീഴ്ത്തിയ ബോൾട്ടും 2 വിക്കറ്റ് വീഴ്ത്തിയ സൗത്തിയും ആണ് അഫ്‌ഗാനെ ഒതുക്കിയത്. 

മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസിലാന്റിന്  28 റൺസ് എടുത്ത ഗപ്റ്റിൽ നല്ല തുടക്കം നൽകി. പുറത്താകാതെ  40 എടുത്ത നായകൻ വില്യംസണും 36 റൺസ് എടുത്ത കോൺവേയും ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു.