ശ്രീലങ്കൻ പര്യടനം; ടീമംഗങ്ങൾ കാമുകിമാരേയും ഭാര്യമാരേയും ഒപ്പം കൂട്ടുന്നത് ബിസിസിഐ വിലക്കി

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടുന്നതിന് ടീം ഇന്ത്യയ്ക്ക് വിലക്ക്. ബി.സി.സി.ഐയാണ് വിലക്കേർപ്പെടുത്തിയത്.
 | 

ശ്രീലങ്കൻ പര്യടനം; ടീമംഗങ്ങൾ കാമുകിമാരേയും ഭാര്യമാരേയും ഒപ്പം കൂട്ടുന്നത് ബിസിസിഐ വിലക്കി

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടുന്നതിന് ടീം ഇന്ത്യയ്ക്ക് വിലക്ക്. ബി.സി.സി.ഐയാണ് വിലക്കേർപ്പെടുത്തിയത്. താരങ്ങൾക്ക് കുടുംബാംഗങ്ങളുമായി ചെലവഴിക്കാൻ സമയം അനുവദിച്ചതിനാലാണ് ഭാര്യമാരേയും കാമുകിമാരേയും ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ അധികൃതർ പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ദിവസത്തെ ടെസ്റ്റ് പരമ്പര ആഗസ്റ്റ് 12നാണ് ആരംഭിക്കുന്നത്. ക്യാപ്റ്റർ വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇന്ത്യ ആഗസ്റ്റ് 3ന് കൊളംബോയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ട്.

ശ്രീലങ്കൻ പര്യടനത്തിൽ ബോളിവുഡ് നടിയും കാമുകിയുമായ അനുഷ്‌ക ശർമ്മയെ ഒപ്പം കൂട്ടാൻ കോഹ്‌ലി തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.