വർണ്ണ വിവേചനത്തിനെതിരെ പ്രതികരിക്കാൻ തയ്യാറല്ല; ക്വിന്റൺ ഡികോക്ക് ലോകകപ്പിൽ നിന്നും പിന്മാറി.

 | 
De cock
 ബ്ലാക്ക്‌ ലൈവ്സ്‌ മാറ്റർ എന്ന കാമ്പയിനിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തതിന്റെ പേരിൽ ഓപ്പണർ ഡി കോക്ക് ലോകകപ്പിൽ നിന്നും പിൻവാങ്ങി. ദക്ഷിണാഫിക്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടും വർണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാൻ മടിച്ചാണ് താരത്തിന്റെ പിന്മാറ്റം. ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ ഡികോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയിൽ ക്യാപ്റ്റൻ തെംബ ബവുമ പറഞ്ഞത്. ദക്ഷിണാഫ്രിക്കൻ ടീമിൽ എന്തോ വലിയ ആഭ്യന്തര പ്രശ്നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ൻ വാട്സൺ ഇതിനോട് പ്രതികരിച്ചത്. 

പ്രതിഷേധിക്കാൻ മടിച്ച ഡികോക്കിന്റെ തീരുമാനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ടീം മാനേജ്മെന്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കും', വാർത്താകുറിപ്പിൽ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല.