മഴ; ഇന്ത്യാ ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു
ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യാ ഓസ്ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചു. 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്തു നിൽക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. എട്ട് റൺസെടുത്ത ധവാനും 23 റൺസെടുത്ത റായിഡുവുമാണ് പുറത്തായത്.
Jan 26, 2015, 16:00 IST
|
സിഡ്‌നി: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യാ ഓസ്ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചു. 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്തു നിൽക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. എട്ട് റൺസെടുത്ത ധവാനും 23 റൺസെടുത്ത റായിഡുവുമാണ് പുറത്തായത്. മിച്ചൽ മാർഷിനും മിച്ചൽ സ്റ്റാർക്കിനുമാണ് വിക്കറ്റ്. 28 റൺസുമായി രാഹനെയും മൂന്ന് റൺസുമായി കോഹ്‌ലിയുമായിരുന്നു ക്രീസിൽ. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു.