ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

 | 
htu

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങുകയാണ്. ബംഗ്ളാദേശാണ് ഇന്ത്യയുടെ എതിരാളി. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസ്സോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ട് മണി മുതലാണ് മത്സരം.  ആറ് പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്തും രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ഏഴാം സ്ഥാനത്തുമാണ്.

അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ന്യുസീലൻഡാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് ബൗളിംഗ് കോച്ച് പരസ് മാംബ്രെ ഇന്നലെ സൂചിപ്പിച്ചിരുന്നു. ടീമിന്റെ വിജയത്തുടര്‍ച്ച നിലനിര്‍ത്തുക പ്രധാനമാണ്. കളിക്കാരെ മാറ്റുവാനുള്ള ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. ഓരോ സ്റ്റേഡിയവും എതിരാളിയും മുന്നിൽ കണ്ടാണ് ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ ബൗളിങ് കോച്ച് വ്യക്തമാക്കി