ഏകദിന ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ
ഏകദിനത്തിൽ ഇരു ടീമുകളും 149 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 56 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ ഓസ്ട്രേലിയ 83 മത്സരങ്ങൾ ജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല. ഇന്ത്യയിൽ 70 തവണയാണ് ഇരു ടീമുകളും മുഖാമുഖം വന്നത്. 32 ൽ ഇന്ത്യയും 33 മത്സരങ്ങളിൽ ഓസ്‌ട്രേലിയയും വിജയിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിനത്തിൽ 12 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇരുവരും ആറ് മത്സരങ്ങൾ വീതം വിജയിച്ചു.
ചെന്നൈയിലെ ചെപ്പോക്കിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ ടീം ഇന്ത്യ ഒരു മത്സരവും ഓസ്ട്രേലിയ രണ്ട് മത്സരങ്ങളും ജയിച്ചു. ചെപ്പോക്കിൽ ഇരുവരും തമ്മിൽ ഒരു ഏകദിന മത്സരം മാത്രമാണ് നടന്നിട്ടുള്ളത്. 1987 ലോകകപ്പിൽ കളിച്ച ഈ മത്സരത്തിൽ ഓസ്‌ട്രേലിയ ഒരു റണ്ണിന് വിജയിച്ചു.