ബോക്സിങ്ങിൽ മെഡലുറച്ചു; ലവ്ലീന സെമിയിൽ

വനിതകളുടെ ബോക്സിങ്ങ് 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിലെത്തി. ഇതോടെ താരം മെഡൽ ഉറപ്പിച്ചു.
 | 
ബോക്സിങ്ങിൽ മെഡലുറച്ചു; ലവ്ലീന സെമിയിൽ

വനിതകളുടെ ബോക്സിങ്ങ് 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിലെത്തി. ഇതോടെ താരം മെഡൽ ഉറപ്പിച്ചു. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തോൽപ്പിച്ചാണ് (4-1) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.

നാലാം സീഡും മുൻ ലോക ചാമ്പ്യനുമാണ് ചെൻ.

ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.

2018, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ ജേതാവാണ് ലവ്ലിന.