വനിതാ ഹോക്കി ടീമും സെമിയില്‍ തോറ്റു; ഇനി വെങ്കലത്തിനായി മത്സരം

പുരുഷ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന് വനിത ഹോക്കി ടീമും ഒളിമ്പിക്സ് സെമിയില് തോറ്റു
 | 
വനിതാ ഹോക്കി ടീമും സെമിയില്‍ തോറ്റു; ഇനി വെങ്കലത്തിനായി മത്സരം

പുരുഷ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യന്‍ വനിത ഹോക്കി ടീമും ഒളിമ്പിക്‌സ് സെമിയില്‍ തോറ്റു. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ഇന്ത്യയെ തോല്‍പ്പിച്ചത്. ഇനി വെങ്കലത്തിനായി മത്സരിക്കാം.

രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുത്തു. ആദ്യ പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും തന്നെ ഗോള്‍ കണ്ടെത്തി. ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ബരിയോനുവേനോയാണ് അര്‍ജന്റീനയ്ക്കായി രണ്ടു ഗോളും നേടിയത്.