ആരോപണങ്ങള്‍ തിരുത്തി ജെയ്ഷ; കുടിവെള്ളം നിഷേധിച്ചത് വിദേശ കോച്ചെന്ന് വാദം
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യക്കെതിരേ ഉന്നയിച്ച ആരോപണങ്ങള് തിരുത്തി ഇന്ത്യയുടെ ദീര്ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷ. ഫെഡറേഷന് അധികൃതര് വെള്ളം പോലും നല്കിയില്ലെന്ന് താന് പറഞ്ഞിട്ടില്ലെന്ന് ജെയ്ഷ പറഞ്ഞു. വിദേശപരിശീലകനായ നിക്കോളായിയോട് എനര്ജി ഡ്രിങ്കുകള് വേണോയെന്ന് അധികൃതര് ചോദിച്ചിരുന്നുവെന്നും വേണ്ടെന്ന് പറഞ്ഞത് അദ്ദേഹമാണെന്നും ജെയ്ഷ വ്യക്തമാക്കി.
Aug 24, 2016, 19:08 IST
| ബംഗളൂരു: അത്‌ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യക്കെതിരേ ഉന്നയിച്ച ആരോപണങ്ങള് തിരുത്തി ഇന്ത്യയുടെ ദീര്ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷ. ഫെഡറേഷന് അധികൃതര് വെള്ളം പോലും നല്കിയില്ലെന്ന് താന് പറഞ്ഞിട്ടില്ലെന്ന് ജെയ്ഷ പറഞ്ഞു. വിദേശപരിശീലകനായ നിക്കോളായിയോട് എനര്ജി ഡ്രിങ്കുകള് വേണോയെന്ന് അധികൃതര് ചോദിച്ചിരുന്നുവെന്നും വേണ്ടെന്ന് പറഞ്ഞത് അദ്ദേഹമാണെന്നും ജെയ്ഷ വ്യക്തമാക്കി.
അത്‌ലറ്റുകള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപ മുടക്കാന്‍ തയ്യാറാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ എന്നു പറഞ്ഞ ജെയ്ഷ നിക്കോളായിക്കു കീഴില്‍ ഇനി പരിശീലിക്കാന്‍ ഒരുക്കമല്ലെന്നും വ്യക്തമാക്കി. ഇനി 1500 മീറ്റര്‍ ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. വിവാദങ്ങളുടെ പേരില്‍ വിരമിക്കില്ലെന്നും ജെയ്ഷ പറഞ്ഞു.