ഇറ്റലിയിൽ നിന്നൊരു വേഗ രാജാവ്; 100 മീറ്ററിൽ സ്വർണ്ണം മാർസൽ ജേക്കബ്സിന്.

ഒളിമ്പിക്സ് 100 മീറ്റർ ഓട്ടത്തിൽ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് വിജയി
 | 
ഇറ്റലിയിൽ നിന്നൊരു വേഗ രാജാവ്; 100 മീറ്ററിൽ സ്വർണ്ണം മാർസൽ ജേക്കബ്സിന്.

ഒളിമ്പിക്സിൽ അപ്രതീക്ഷിത വേഗരാജാവിനെ കിട്ടിയ അമ്പരപ്പിൽ ആണ് ലോകം. ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയായി ഇറ്റലിയിൽ നിന്നുള്ള ലമോണ്ട് മാർസൽ ജേക്കബ്‌സ് 9.80 സെക്കൻഡിൽ ഓടിയെത്തി സ്വർണ്ണം നേടി.

അമേരിക്കൻ ഫ്രെഡ് കെർലി (9.84) വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രസ്സേ (9.89) വെങ്കലവും നേടി.

ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്താണ് മാർസൽ ജേക്കബ്സ്. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുക, 10 സെക്കൻഡിൽ താഴെ സമയത്തിൽ ഓടി എത്തുക എന്നത് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ സ്വപ്നം. എന്നാൽ ഇത് യാഥാർഥ്യമായപ്പോൾ സ്വർണ്ണം കൂടെ പോന്നു.

100 മീറ്റർ സെമി ഫൈനലിൽ വലിയ അട്ടിമറികൾ ആണ് നടന്നത്. പ്രതീക്ഷിച്ച പല പേരുകളും ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചില്ല. ഫൈനലിൽ എത്തിയ ബ്രിട്ടീഷ് താരം ഷെർണൽ ഹ്യുസ് ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് അയോഗ്യനായി. ജമൈക്കൻ താരം യോഹൻ ബ്ലേക്ക് ഫൈനലിൽ എത്തിയില്ല.