ഒളിമ്പിക്ക്സ് ടെന്നീസ്; നവോമി ഒസാക്ക പുറത്ത്

ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്ക സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്ക്സിൽ നിന്നും പുറത്തായി.
 | 
ഒളിമ്പിക്ക്സ് ടെന്നീസ്; നവോമി ഒസാക്ക പുറത്ത്

ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്ക സ്വന്തം നാട്ടിൽ നടക്കുന്ന ഒളിമ്പിക്ക്സിൽ നിന്നും പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ മാർക്കേറ്റ വോഡ്രൗസോവയാണ് ഒസാക്കയെ അട്ടിമറിച്ചത്. 6-1,6-4 എന്ന സ്ക്കോറിനാണ് നാല് തവണ ​ഗ്രാൻസ്ലാം നേടിയ ഒസാക്ക പരാജയപ്പെട്ടത്. ഇത്തവണത്തെ ഒളിമ്പിക്ക്സ് ദീപം തെളിയച്ച ഒസാക്കയിൽ ജപ്പാന് സ്വർണ്ണ പ്രതീക്ഷ ഉണ്ടായിരുന്നു. ലോക റാങ്കിം​ഗിൽ നാൽപ്പത്തിരണ്ടാം സ്ഥാനത്താണ് മാർക്കേറ്റ. ആദ്യമായി ഒളിമ്പിക്ക്സിൽ മത്സരിക്കുന്നതിന്റെ സമ്മർദ്ദം ഉണ്ടായിരുന്നതായി ഒസാക്ക പറഞ്ഞു.

യുഎസ്, ഓസ്ട്രേലിയൻ ഓപ്പൺ വിജയിയായ ഒസാക്ക ഫ്രഞ്ച് ഓപ്പണിൽ നിന്നും പിൻമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് അവർ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിൻമാറിയത്.