നീന്തല്‍ക്കുളത്തിലെ ലൈഫ് ഗാര്‍ഡ് മുതല്‍ കോണ്ടം ഡെലിവറി ബോയി വരെ; ഒളിമ്പിക് വില്ലേജിലെ വിചിത്ര ജോലികള്‍ പരിചയപ്പെടാം

റെക്കോര്ഡുകള് അട്ടിമറിക്കപ്പെടുന്ന ഒൡമ്പിക്സ് നീന്തല്ക്കുളങ്ങളില് ലൈഫ് ഗാര്ഡുകളെ നിയോഗിച്ചാല് അതിലും വലിയ തമാശ വേറെയില്ലെന്ന് നിങ്ങള് ചിലപ്പോള് പരിഹസിച്ചേക്കാം. എന്നാല് ഇക്കാര്യം സത്യമാണ്. ബ്രസീല് തലസ്ഥാനത്തു നടന്നു വരുന്ന ലോക കായിക മാമാങ്കത്തില് ഇത്തരത്തിലുള്ള നിരവധി വിചിത്ര ജോലികളിലേര്പ്പെട്ടിട്ടുള്ളവരുമുണ്ട്.
 | 

നീന്തല്‍ക്കുളത്തിലെ ലൈഫ് ഗാര്‍ഡ് മുതല്‍ കോണ്ടം ഡെലിവറി ബോയി വരെ; ഒളിമ്പിക് വില്ലേജിലെ വിചിത്ര ജോലികള്‍ പരിചയപ്പെടാം

റിയോ: റെക്കോര്‍ഡുകള്‍ അട്ടിമറിക്കപ്പെടുന്ന ഒൡമ്പിക്‌സ് നീന്തല്‍ക്കുളങ്ങളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചാല്‍ അതിലും വലിയ തമാശ വേറെയില്ലെന്ന് നിങ്ങള്‍ ചിലപ്പോള്‍ പരിഹസിച്ചേക്കാം. എന്നാല്‍ ഇക്കാര്യം സത്യമാണ്. ബ്രസീല്‍ തലസ്ഥാനത്തു നടന്നു വരുന്ന ലോക കായിക മാമാങ്കത്തില്‍ ഇത്തരത്തിലുള്ള നിരവധി വിചിത്ര ജോലികളിലേര്‍പ്പെട്ടിട്ടുള്ളവരുമുണ്ട്.

നീന്തല്‍ താരങ്ങള്‍ തിമിര്‍ക്കുന്ന പൂളിനു സമീപം ബോറടിച്ചിരിക്കുന്ന ലൈഫ് ഗാര്‍ഡിന്റെ ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടുള്ള വിചിത്ര ജോലികളുടെ പിന്നാലെ സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചത്.

ലൈഫ് ഗാര്‍ഡുകള്‍: നീന്തല്‍ താരങ്ങളെ വീക്ഷിക്കാനായി 70 ലൈഫ് ഗാര്‍ഡുമാരെയാണ് പരിശീലനം നല്‍കി നിയമിച്ചിരിക്കുന്നത്. നീന്തലില്‍ അത്ര പ്രഗത്ഭരല്ലെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ രക്ഷിക്കകുയാണ് ജോലി. അതുകൊണ്ടു തന്നെ ഒരു പണിയും എടുക്കേണ്ടാത്ത ജോലിയാണ് ഇവരുടേത്.

കോണ്ടം വിതരണക്കാര്‍: ഒളിമ്പിക് വില്ലേജില്‍ ഒരു അത്ലറ്റിന് 42 എന്ന കണക്കില്‍ 4,50,000 ഗര്‍ഭനിരോധന ഉറകളാണ് എത്തിച്ചിരിക്കുന്നത്. എന്നാല്‍ കോണ്ടത്തിന്റെ എണ്ണമറിയാവുന്നതല്ലാതെ ഇതാര് വിതരണം ചെയ്യുന്നു എന്നാര്‍ക്കും അറിയില്ല. ഇതിനായി നിയമിക്കപ്പെട്ടവരുണ്ട്. ദിവസവും അത്ലറ്റുകളെ സമീപിച്ച് ഇതാണ് നിങ്ങളുടെ ഇന്നത്തെ കോണ്ടമെന്നു പറഞ്ഞ് നല്‍കുന്ന പണിയാണ് ഇവര്‍ക്കുള്ളത്.

സ്‌കൂബ ഡൈവര്‍: ഒളിമ്പിക് നീന്തല്‍ക്കുളത്തില്‍ അവിചാരിതമായ എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ രക്ഷപ്രവര്‍ത്തനത്തിനാണ് സ്‌കൂബാ ഡൈവറെ നിയോഗിച്ചിരിക്കുന്നത്. കൂടാതെ എന്തെങ്കിലും സഹായം വേണമെങ്കില്‍ അതിനും ഇയാള്‍ തയാര്‍. കഴിഞ്ഞ ദിവസം കാതലീന്‍ ബേക്കര്‍ എന്ന നീന്തല്‍താരത്തിന്റെ പേള്‍ കമ്മലുകള്‍ വെള്ളത്തില്‍ പോയപ്പോള്‍ അതു മുങ്ങിയെടുത്തത് സ്‌കൂബാ ഡൈവറാണ്.

വഴികാട്ടികള്‍: അമ്പിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം ധരിച്ചവര്‍ ഒളിമ്പിക് വില്ലേജിലെങ്ങുമുണ്ട്. അത്ലറ്റുകള്‍ക്കും മറ്റും വഴി തെറ്റാതിരിക്കാനാണിത്. സ്ഥലങ്ങളുടെ പേരുകളെഴുതി വഴികാട്ടികള്‍ സ്ഥാപിക്കുന്നതിനു മനുഷ്യരെത്തന്നെ ഇങ്ങനെ നിയോഗിച്ചിരിക്കുന്നത്.

കമന്റേറ്റര്‍മാര്‍: ഇവരാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ജോലി ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കായികതാരങ്ങളുടെ കട്ടിയേറിയ പേരുകള്‍ പറയേണ്ടി വരുന്നത് ഏറെ ശ്രമകരമാണ്. പരിചിതമല്ലാത്തതും നാക്കുളുക്കുന്നതുമായ പേരുകള്‍ പറയാന്‍ പലര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ ഈ ജോലിക്കുള്ളവരെ കണ്ടെത്താനാണ് സംഘാടകര്‍ ഏറെ പണിപ്പെട്ടത്.