ലോകം റിയോ ഡി ജനീറോയിലേക്ക്; ഇനി കായികാമാമാങ്കത്തിന്റെ ദിനങ്ങള്‍; മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ നയിച്ച് അഭിനവ് ബിന്ദ്ര 

ലോകം മുഴുവന് ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയത്. ബ്രസീലിന്റെ മുന് മാരത്തോണ് താരം വാന്ഡര്ലീ ലിമോയാണ് ഒളിമ്പിക്സ് ദീപം തെളിയിച്ചത്. ബ്രസീല് ടെന്നീസ് ഇതിഹാസവും ലോക ഒന്നാം നമ്പര് താരവുമായ ഗുസ്താവോ കേര്ട്ടനാന് ഒളിമ്പിക് ദീപം തെളിയിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തി വാന്ഡര്ലീ ലിമോ ദീപം തെളിയിക്കുകയായിരുന്നു.
 | 

ലോകം റിയോ ഡി ജനീറോയിലേക്ക്; ഇനി കായികാമാമാങ്കത്തിന്റെ ദിനങ്ങള്‍; മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ നയിച്ച് അഭിനവ് ബിന്ദ്ര റിയോ ഡി ജെനീറോ: ലോകം മുഴുവന്‍ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയത്. ബ്രസീലിന്റെ മുന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലീ ലിമോയാണ് ഒളിമ്പിക്‌സ് ദീപം തെളിയിച്ചത്. ബ്രസീല്‍ ടെന്നീസ് ഇതിഹാസവും ലോക ഒന്നാം നമ്പര്‍ താരവുമായ ഗുസ്താവോ കേര്‍ട്ടനാന്‍ ഒളിമ്പിക് ദീപം തെളിയിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഏവരെയും അത്ഭുതപ്പെടുത്തി വാന്‍ഡര്‍ലീ ലിമോ ദീപം തെളിയിക്കുകയായിരുന്നു.

2004 ആതന്‍സ് ഒളിമ്പിക്സില്‍ മാരത്തോണ്‍ മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് വാന്‍ഡര്‍ലീ ലിമോ. മത്സരത്തിനിടെ കാണികളില്‍ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്നും മനസാന്നിധ്യം കൈവിടാതെ ഓടി മൂന്നാംസ്ഥാനത്തെത്തിയ താരമാണ് വാന്‍ഡര്‍ലീ ലിമോ. ശാരീരിക അസാസ്ഥ്യങ്ങള്‍ കാരണം ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ദീപം തെളിയിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു

ഇന്ത്യന്‍സമയം പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ലാറ്റിനമേരിക്കയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു. ഒളിമ്പിക് നഗരമായ റിയോ ഡി ജെനീറോയുടെ കായിക സംസ്‌കാരം മുതല്‍ ബ്രസീലിന്റെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പരിപാടികള്‍ വര്‍ണാഭമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പണക്കൊഴുപ്പില്ലാതെയും എന്നാല്‍ വൈവിധ്യപൂര്‍ണമായിട്ടുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയഗാനം അവതരിപ്പിച്ചതോടെ മാരക്കാനയില്‍ ആവേശമുയര്‍ന്നു. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് തുടക്കമായി.പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാര്‍ച്ചിനെത്തി.