ഒളിമ്പിക്‌സ് മത്സരത്തിനിടെ കുടിവെള്ളം നിഷേധിക്കപ്പെട്ട സംഭവം: തനിക്ക് നുണ പറയേണ്ട ആവശ്യമില്ലെന്ന് ജെയ്ഷ

റിയോ ഒളിമ്പിക്സില് മാരത്തണ് മത്സരത്തിനിടെ കുടിവെള്ളം ലഭിക്കാതിരുന്ന സംഭവത്തില് മലയാളി താരം ഒപി ജെയ്ഷ വീണ്ടും രംഗത്ത്. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ താരം ആരോപണത്തില് ഉറച്ചുനില്ക്കുന്നതായി പറഞ്ഞു.
 | 

ഒളിമ്പിക്‌സ് മത്സരത്തിനിടെ കുടിവെള്ളം നിഷേധിക്കപ്പെട്ട സംഭവം: തനിക്ക് നുണ പറയേണ്ട ആവശ്യമില്ലെന്ന് ജെയ്ഷ

ബെംഗളുരു: റിയോ ഒളിമ്പിക്‌സില്‍ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളം ലഭിക്കാതിരുന്ന സംഭവത്തില്‍ മലയാളി താരം ഒപി ജെയ്ഷ വീണ്ടും രംഗത്ത്. തനിക്ക് നുണ പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ താരം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ജയ്ഷ ആവശ്യപ്പെട്ടു. മത്സരത്തിനിടെ തനിക്ക് കുടിവെള്ളം ലഭിച്ചില്ലെന്ന ജയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ജയ്ഷ രംഗത്തെത്തിയിരിക്കുന്നത്.