ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച വെച്ചവരെ ഉത്തര കൊറിയയില്‍ കല്‍ക്കരി ഖനിയിലെ ജോലിക്കയയ്ക്കും

ഒളിമ്പിക്സില് മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന് താരങ്ങള്ക്ക് രാജ്യത്ത് വലിയ ശിക്ഷകള് ഏറ്റുവാങ്ങേണ്ടി വരുമെന്ന് റിപ്പോര്ട്ട്. പ്രതീക്ഷിച്ച വിജയം കണ്ടെത്താനാകാതിരുന്ന താരങ്ങളെ കല്ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്നതടക്കം വിവിധ ശിക്ഷാ നടപടികള്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്ട്ടുകള് പറയുന്നു. റിയോ ഒളിമ്പിക്സില് രണ്ട് സ്വര്ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഉത്തര കൊറിയന് താരങ്ങള് സ്വന്താമാക്കിയത്.
 | 

ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച വെച്ചവരെ ഉത്തര കൊറിയയില്‍ കല്‍ക്കരി ഖനിയിലെ ജോലിക്കയയ്ക്കും

പ്യോഗ്യാംഗ്: ഒളിമ്പിക്സില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന്‍ താരങ്ങള്‍ക്ക് രാജ്യത്ത് വലിയ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ച വിജയം കണ്ടെത്താനാകാതിരുന്ന താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്നതടക്കം വിവിധ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിയോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഉത്തര കൊറിയന്‍ താരങ്ങള്‍ സ്വന്താമാക്കിയത്.

അഞ്ച് സ്വര്‍ണ്ണം ഉള്‍പ്പെടെ 12 മെഡലുകള്‍ നേടണം എന്നതായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ ആവശ്യം. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ നാല് സ്വര്‍ണ്ണ മെഡല്‍ ഉത്തരകൊറിയന്‍ ടീം സ്വന്തമാക്കിയിരുന്നു.
ഒളിമ്പിക്സില്‍ പങ്കെടുത്ത താരങ്ങള്‍ ശിക്ഷ നടപടികള്‍ ഭയന്ന് കഴിയുകയാണിപ്പോള്‍. ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. മോശം പ്രകടനം കാഴ്ച്ച വെച്ചവര്‍ക്ക് റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുക തുടങ്ങിയ ശിക്ഷാ നടപടികളാകും ഉണ്ടാകുക. അതേസമയം മെഡല്‍ നേടിയ താരങ്ങള്‍ക്ക് നല്ല വീടും മതിയായ റേഷനും കാറും ഉള്‍പ്പെടെയുളള സമ്മാനങ്ങളാണ് രാജ്യം സമ്മാനിക്കുക.
31 അംഗ ഒളിമ്പിക്സ് ടീമിനെയാണ് ഉത്തരകൊറിയ റിയോയിലേക്ക് അയച്ചത്. 2010 ലോകകപ്പില്‍ ഉത്തര കൊറിയന്‍ ടീം പോര്‍ച്ചുഗലിനോട് 7-0ത്തിന് തോറ്റതിന് പിന്നാലെ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഫുട്ബോള്‍ താരങ്ങളും പരിശീലകരും ശിക്ഷനടപടികള്‍ക്ക് വിധേയരായിരുന്നു.