പി.വി. സിന്ധുവിന് വെള്ളി

ഒളിമ്പിക്സ് ബാഡ്മിന്റണ് വനിതകളുടെ ഫൈനലില് ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. സ്പെയിന്റെ കരോളിന് മരിനാണ് സ്വര്ണ്ണം. ഒന്നിനെതിരേ രണ്ടു സെറ്റുകള്ക്കാണ് മരിന് സ്വര്ണ്ണം നേടിയത്. കളിയുടെ ആദ്യ സെറ്റ് 21-19 എന്ന സ്കോറില് സിന്ധു നേടിയെങ്കിലും കടുത്ത മത്സരം നടന്ന അടുത്ത രണ്ടു സെറ്റുകളും 12-21, 15-21 എന്ന സ്കോറില് മരിന് നേടുകയായിരുന്നു. ഇതോടെ റിയോ ഒളിമ്പിക്സില് ഇന്ത്യക്ക് ആദ്യ വെള്ളിയും രണ്ടാമത്തെ മെഡലും ലഭിച്ചു.
 | 

പി.വി. സിന്ധുവിന് വെള്ളി

റിയോ: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതകളുടെ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെള്ളി. സ്‌പെയിന്റെ കരോളിന്‍ മരിനാണ് സ്വര്‍ണ്ണം. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് മരിന്‍ സ്വര്‍ണ്ണം നേടിയത്. കളിയുടെ ആദ്യ സെറ്റ് 21-19 എന്ന സ്‌കോറില്‍ സിന്ധു നേടിയെങ്കിലും കടുത്ത മത്സരം നടന്ന അടുത്ത രണ്ടു സെറ്റുകളും 12-21, 15-21 എന്ന സ്‌കോറില്‍ മരിന്‍ നേടുകയായിരുന്നു. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് സ്പാനിഷ് താരമായ മരിന്‍.

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ചരിത്രത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ഒളിമ്പിക്‌സ് വെള്ളി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയുമായി മാറിയിരിക്കുകയാണ് ഈ നേട്ടത്തോടെ സിന്ധു. ഇതോടെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ വെള്ളിയും രണ്ടാമത്തെ മെഡലും ലഭിച്ചു.