ഒളിമ്പിക്‌സ് വേദിക്കരികെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെയ്പ്; ഒരാള്‍ക്ക് പരിക്ക്

ഒളിമ്പിക്സ് വേദിക്കരികെ മാധ്യമപ്രവര്ത്തകര് സഞ്ചരിച്ച ബസിന് നേരെ വെടിവെപ്പ്. സംഭവത്തില് ഒരു മാധ്യമപ്രവര്ത്തകന് പരുക്കേറ്റു. ബസിന്റെ ചില്ലുകള് തകര്ന്നു. പ്രധാന വേദിയില് നിന്നും മീഡിയ സെന്ററിലേക്ക് പോയ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
 | 

ഒളിമ്പിക്‌സ് വേദിക്കരികെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെയ്പ്; ഒരാള്‍ക്ക് പരിക്ക്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് വേദിക്കരികെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റു.
ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രധാന വേദിയില്‍ നിന്നും മീഡിയ സെന്ററിലേക്ക് പോയ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.

റിയോ ഒളിംപിക്സിലെ പ്രധാന വേദിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുമായി പുറപ്പെട്ട ബസിന് നേരെയാണ് ആക്രമണം നടത്തിയത്. റിയോയിലെ ഡിയോഡോറോ ഒളിംപിക് ജില്ലയില്‍ നിന്നും ബെറ ഡ ടിജുകയിലെ പ്രധാന മൈഡിയ സെന്ററിലേക്ക് പുറപ്പെട്ട ബസിന് നേരെയായിരുന്നു ആക്രമണം. റിയോയിലെ കുപ്രസിദ്ധ നഗരമായ സിറ്റി ഓഫ് ഗോഡ് ഫവേലയ്ക്ക് സമീപമാണ് സംഭവം. അതേസമയം, വെടിവെപ്പാണോ അതോ കല്ലേറാണോ ബസിന് നേരെയുണ്ടായതെന്ന് വ്യക്തമല്ലെന്ന് ബസിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.