ചരിത്രം സാക്ഷി; സാക്ഷി മാലിക്കിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

2016 ഒളിമ്പിക്സില് ഇന്ത്യ ആദ്യ മെഡല് നേടി. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈല് ഗുസ്തിയില് സാക്ഷി മാലിക്കാണ് വെങ്കല മെഡല് നേടിയത്.
 | 

ചരിത്രം സാക്ഷി; സാക്ഷി മാലിക്കിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍

റിയോ ഡി ജനീറോ: 2016 ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. വനിതകളുടെ 58 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കാണ് വെങ്കല മെഡല്‍ നേടിയത്.

മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ താരത്തെയാണ് സാക്ഷി പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടില്‍ 5-0ത്തിന് പിന്നിലായ ശേഷമാണ് 8-5 എന്ന പോയന്റ് നിലയില്‍ വെങ്കലമെഡല്‍ നേടിയത്. ഗുസ്തിയില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ഇതോടെ സാക്ഷിക്ക് സ്വന്തമായി. ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്. ഇതൊരു പോരാട്ടമാണെന്ന് ഉറച്ചുവിശ്വസിച്ചാണ് മത്സരത്തെ നേരിട്ടതെന്നും സാക്ഷി പറഞ്ഞു.