വീണ്ടും ഉത്തേജകം; ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിംഗ് കുടുങ്ങി

ഗുസ്തി താരം നര്സിംഗിന് പുറകെ ഷോട്ട് പുട്ട് താരം ഇന്ദ്രജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയില് പരാജയപ്പെട്ടു. ഇതോടെ റിയോ ഒളിമ്പിക്സിന് പുറപ്പെടുന്ന ഇന്ത്യന് സംഘത്തിന് മെഡല് പ്രതീക്ഷയുള്ള രണ്ട് താരങ്ങളെയാണ് നഷ്ടമായത്. 28കാരനായ ഇന്ദ്രജീത് 2014ലെ ഏഷ്യന് ഗയിംസ് വെങ്കല മെഡല് ജേതാവാണ്.
 | 

വീണ്ടും ഉത്തേജകം; ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിംഗ് കുടുങ്ങി

ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിംഗിന് പുറകെ ഷോട്ട് പുട്ട് താരം ഇന്ദ്രജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ റിയോ ഒളിമ്പിക്‌സിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തിന് മെഡല്‍ പ്രതീക്ഷയുള്ള രണ്ട് താരങ്ങളെയാണ് നഷ്ടമായത്. 28കാരനായ ഇന്ദ്രജീത് 2014ലെ ഏഷ്യന്‍ ഗയിംസ് വെങ്കല മെഡല്‍ ജേതാവാണ്.

ഇദ്ദേഹം നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) കണ്ടെത്തുകയായിരുന്നു. ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ)യുടെ നിയപ്രകാരം ഒളിമ്പിക്‌സില്‍ വിലക്കേര്‍പ്പെടുത്തുന്നത് കൂടാതെ നാല് വര്‍ഷത്തെ വിലക്കും ഇന്ദ്രജീത്തിന് ലഭിക്കും. റിയോ ഒളിമ്പിക്‌സിലേക്ക് ഫീല്‍ഡ് അത്‌ലറ്റിക്‌സില്‍ ആദ്യമായി യോഗ്യത നേടിയ ഇന്ത്യന്‍ താരവുമാണ് ഇന്ദ്രജീത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവിടങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്.