നര്‍സിങ് യാദവിന് ഒളിമ്പിക്‌സ് നഷ്ടമാക്കിയ ഉത്തേജക മരുന്നു കേസ് സിബിഐക്ക്

ഇന്ത്യന് ഗുസ്തി താരമായ നര്സിങ് യാദവിനു നേരേ ഉയര്ന്ന ഉത്തേജകമരുന്നു വിവാദം സിബിഐ അന്വേഷിക്കും. നര്സിങ്ങിന് റിയോ ഒളിമ്പിക്സ് നഷ്ടമായത് ഈ വിവാദവും അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്സി വാഡയുടെ നടപടിയുമായിരുന്നു.
 | 

നര്‍സിങ് യാദവിന് ഒളിമ്പിക്‌സ് നഷ്ടമാക്കിയ ഉത്തേജക മരുന്നു കേസ് സിബിഐക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരമായ നര്‍സിങ് യാദവിനു നേരേ ഉയര്‍ന്ന ഉത്തേജകമരുന്നു വിവാദം സിബിഐ അന്വേഷിക്കും. നര്‍സിങ്ങിന് റിയോ ഒളിമ്പിക്‌സ് നഷ്ടമായത് ഈ വിവാദവും അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി വാഡയുടെ നടപടിയുമായിരുന്നു.

ദേശീയ ഏജന്‍സി കുറ്റവിമുക്തനാക്കിയെങ്കിലും അന്താരാഷ്ട്ര ഏജന്‍സി കായിക കോടതിയെ സമീപിച്ചതിനേത്തുടര്‍ന്നാണ് ഒളിമ്പിക്‌സ് നര്‍സിങ്ങിന് നഷ്ടമായത്. അതു കൂടാതെ മത്സരങ്ങളില്‍ നിന്ന് നാലു വര്‍ഷത്തെ വിലക്കും ലഭിച്ചു.

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണത്തിനുള്ള അനുവാദം വാങ്ങിയത്.