തനിക്ക് വെള്ളി മെഡല്‍ വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്

2012 ഒളിമ്പിക്സില് വെങ്കല മെഡല് ലഭിച്ച ഇന്ത്യന് ഗുസ്തി താരം യോഗേശ്വര് ദത്ത് തനിക്ക് വെള്ളി മെഡല് വേണ്ടെന്ന് പ്രതികരിച്ചു വെളളി മെഡല് നേടിയ റഷ്യയുടെ ബേസിക് കുദുഖോവ് ഉത്തേജകം ഉപയോഗിച്ചതിനായി കണ്ടെത്തിയതിനെത്തുടര്ന്ന് മെഡല് തിരിച്ചുവാങ്ങി യോഗേശ്വറിന് നല്കുമെന്ന് കഴിഞ്ഞ ദിവസം വാര്ത്തയുണ്ടായിരുന്നു.
 | 

തനിക്ക് വെള്ളി മെഡല്‍ വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്

ന്യൂഡല്‍ഹി: 2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ലഭിച്ച ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് തനിക്ക് വെള്ളി മെഡല്‍ വേണ്ടെന്ന് പ്രതികരിച്ചു വെളളി മെഡല്‍ നേടിയ റഷ്യയുടെ ബേസിക് കുദുഖോവ് ഉത്തേജകം ഉപയോഗിച്ചതിനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡല്‍ തിരിച്ചുവാങ്ങി യോഗേശ്വറിന് നല്‍കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ 2013ല്‍ നടന്ന കാറപകടത്തില്‍ മരിച്ച കുദുഖോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ വെള്ളിമെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വര്‍ പറഞ്ഞു. മെഡല്‍ തുടര്‍ന്നും കുദുഖോവിന്റെ കുടുംബത്തിന് സൂക്ഷിക്കാമെന്ന് യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചു.