വെള്ളി നിരസിച്ച യോഗേശ്വറിന് സ്വര്‍ണ്ണം ലഭിക്കുമെന്ന് സൂചന

2012 ലണ്ടന് ഒളിമ്പികിസില് ഗുസ്തിയില് വെങ്കലം നേടിയ യോഗേശ്വറിനെത്തേടി സ്വര്ണ്ണം എത്തുമെന്ന് സൂചന. മത്സരത്തില് സ്വര്ണ്ണം നേടിയ അസര്ബൈജാന് താരം തോഗ്രുള് അസ്ഗറോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനേത്തുടര്ന്നാണ് ഈ ഭാഗ്യം. വെള്ളി നേടിയ റഷ്യന് താരം ബെസിക് കുഡുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനേത്തുടര്ന്ന് യോഗേശ്വറിന് വെള്ളി നല്കാന് തീരുമാനിച്ചിരുന്നു. എന്നാല് 2013ല് കാറപകടത്തില് മരിച്ച കുഡുക്കോവിന്റെ കുടുംബത്തിന്റെ വികാരം മാനിച്ച് യോഗേശ്വര് വെള്ളി നിരസിച്ചിരുന്നു.
 | 

വെള്ളി നിരസിച്ച യോഗേശ്വറിന് സ്വര്‍ണ്ണം ലഭിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: 2012 ലണ്ടന്‍ ഒളിമ്പികിസില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ യോഗേശ്വറിനെത്തേടി സ്വര്‍ണ്ണം എത്തുമെന്ന് സൂചന. മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ അസര്‍ബൈജാന്‍ താരം തോഗ്രുള്‍ അസ്ഗറോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനേത്തുടര്‍ന്നാണ് ഈ ഭാഗ്യം. വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനേത്തുടര്‍ന്ന് യോഗേശ്വറിന് വെള്ളി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2013ല്‍ കാറപകടത്തില്‍ മരിച്ച കുഡുക്കോവിന്റെ കുടുംബത്തിന്റെ വികാരം മാനിച്ച് യോഗേശ്വര്‍ വെള്ളി നിരസിച്ചിരുന്നു.

കുഡുക്കോവിന്റെ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോളാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചത് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് മറ്റു താരങ്ങളുടെയും സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മരുന്നടിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടാല്‍ യോഗേശ്വറിന് ലഭിക്കുന്നത് ഒളിമ്പിക്‌സ് സ്വര്‍ണ്ണമാണ്. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 60 കിലോഗ്രാം വിഭാഗത്തിലാണ് യോഗേശ്വര്‍ വെങ്കലം നേടിയത്.

വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി എന്ന വാഡയുടെ നിബന്ധനയനുസരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ മൂത്ര സാംപിളുകള്‍ സപത്തു വര്‍ഷം വരെ ശീതീകരിച്ച് സൂക്ഷിക്കും.