ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക പരിശോധനയില്‍ കുടുങ്ങി; ഒളിമ്പിക്‌സ് നഷ്ടമായേക്കും

ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന് ഗുസ്തി താരം നര്സിങ് യാദവ് ഉത്തേജക പരിശോധനയില് പരാജയപ്പെട്ടു. ജൂലൈ അഞ്ചിന് നടന്ന പരിശോധനയിലാണ് നര്സിങിന്റെ ശരീരത്തില് ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. എ സാമ്പിളും ബി സാമ്പിളും പോസിറ്റീവ് എന്നാണ് പരിശോധന റിപ്പോര്ട്ട്. ഇതോടെ നര്സിംഗിന്റെ ഒളിമ്പിക്സ് പ്രതീക്ഷ മങ്ങി. 2015 ലോകചാമ്പ്യന്ഷിപ്പിലെ വെങ്കലത്തോടെയാണ് നര്സിങ് ഒളിംപിക് യോഗ്യത നേടിയത്.
 | 

ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക പരിശോധനയില്‍ കുടുങ്ങി; ഒളിമ്പിക്‌സ് നഷ്ടമായേക്കും

ന്യൂഡല്‍ഹി: ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ അഞ്ചിന് നടന്ന പരിശോധനയിലാണ് നര്‍സിംഗിന്റെ ശരീരത്തില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. എ സാമ്പിളും ബി സാമ്പിളും പോസിറ്റീവ് എന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതോടെ നര്‍സിംഗിന്റെ ഒളിമ്പിക്‌സ് പ്രതീക്ഷ മങ്ങി. 2015 ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലത്തോടെയാണ് നര്‍സിംഗ്  ഒളിംപിക് യോഗ്യത നേടിയത്.

74 കിലോ വിഭാഗത്തിലാണ് നര്‍സിങ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ തഴഞ്ഞാണ് നര്‍സിംഗിനെ
റിയോ ഒളിമ്പിക്സിനുളള ഗുസ്തി ടീമില്‍ ഉള്‍പ്പെടുത്തിയത്. റിയോയില്‍ ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷ പുലര്‍ത്തിയ താരമാണ് നര്‍സിംഗ്. ഇതോടെ ഇദ്ദേഹത്തിന്റെ ഒളിമ്പിക്സ് പങ്കാളിത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഇന്ത്യന്‍ ഒളിമ്പിക്സ് ഫെഡറേഷനാണ്.

അതേസമയം, അച്ചടക്കസമിതിക്കു മുന്നില്‍ നര്‍സിംഗ്  യാദവ് ഹാജരായെന്നും അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നര്‍സിംഗ് പ്രതികരിച്ചു. തന്നോട് വിദ്വേഷമുള്ളവരാരോ ചതിച്ചതാണ്. ഭക്ഷണത്തിലോ മറ്റോ താനറിയാതെ ഉത്തേജകം ചേര്‍ത്തതാകാമെന്നും അദ്ദേഹം പറഞ്ഞു.