ഏഷ്യൻ ഗെയിംസ്: വിടവാങ്ങൽ മത്സരത്തിൽ ബിന്ദ്രയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിലെ 10 മീറ്റർ റൈഫിൾ വിഭാഗം വ്യക്തിഗത ഇനത്തിൽ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. ഇതോടെ ഇന്ന് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് മൂന്നു വെങ്കലം ലഭിച്ചു. 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്ര, സഞ്ജീവ് രജ്പുത്, രവികുമാർ എന്നിവരടങ്ങിയ ടീമിനും വെങ്കലം ലഭിച്ചിരുന്നു. എന്നാൽ വ്യക്തിഗത ഇനത്തിൽ സഞ്ജീവ് രജ്പുതിനും രവികുമാറിനും ഫൈനലിൽ യോഗ്യത നേടാനായില്ല.
 | 

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിലെ 10 മീറ്റർ റൈഫിൾ വിഭാഗം വ്യക്തിഗത ഇനത്തിൽ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. ഇതോടെ ഇന്ന് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് മൂന്നു വെങ്കലം ലഭിച്ചു. 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്ര, സഞ്ജീവ് രജ്പുത്, രവികുമാർ എന്നിവരടങ്ങിയ ടീമിനും വെങ്കലം ലഭിച്ചിരുന്നു. എന്നാൽ വ്യക്തിഗത ഇനത്തിൽ സഞ്ജീവ് രജ്പുതിനും രവികുമാറിനും ഫൈനലിൽ യോഗ്യത നേടാനായില്ല.

25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. ഹർപ്രീത് സിംഗ്, ഗുർപ്രീത് സിംഗ്, പെംപാ തമാംഗ് എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ഗെയിംസിൽ 27 സ്വർണവും 14 വെള്ളിയും 18 വെങ്കലവുമായി ചൈനയാണ് ഒന്നാമത്. 14 സ്വർണവും 16 വെള്ളിയും 16 വെങ്കലവുമായി ദക്ഷിണ കൊറിയയാണ് രണ്ടാമത്. ഒരു സ്വർണവും ആറു വെങ്കലവുമുള്ള ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.

ഏഷ്യൻ ഗെയിംസിന് ശേഷം താൻ മത്സരങ്ങൾക്കില്ലെന്ന് അഭിനവ് ഇന്നലെ ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.