ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം വെങ്കലം

ഏഷ്യൻ ഗെയിംസിൽ തുഴച്ചിലിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം വെങ്കലം. ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസിൽ സ്വരൺ സിംഗാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്. ഏഴ് മിനിറ്റ് 10.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വരൺ മെഡൽ സ്വന്തമാക്കിയത്.
 | 
ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം വെങ്കലം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ തുഴച്ചിലിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം വെങ്കലം. ലൈറ്റ് വെയ്റ്റ് സിംഗിൾ സ്‌കൾസിൽ സ്വരൺ സിംഗാണ് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയത്. ഏഴ് മിനിറ്റ് 10.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വരൺ മെഡൽ സ്വന്തമാക്കിയത്. പുരുഷൻമാരുടെ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി.
ഇതോടെ ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസിൽ 14 മെഡലുകളായി. ഒരു സ്വർണ്ണവും 1 വെളളിയും 12 വെങ്കലവുമാണ് ഇതുവരെയുളള ഇന്ത്യയുടെ മെഡൽ നേട്ടം.