ജപ്പാന്റെ ദേശീയഗാനം അസഹ്യമെന്ന് ചൈനീസ് താരം

'സത്യം പറഞ്ഞാൽ ജപ്പാന്റെ ദേശീയഗാനം വളരെ മോശമാണ്.' പറയുന്നത് ചൈനയുടെ വിവാദ നീന്തൽ താരം സൻ യങ്. ചൈനയും ജപ്പാനും തമ്മിൽ രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ സ്പോർട്ട്സിലും ശത്രുത നില നിൽക്കുന്നതിനിടെയാണ് പരാമർശം. വിഷയം ജാപ്പനീസ് മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
 | 
ജപ്പാന്റെ ദേശീയഗാനം അസഹ്യമെന്ന് ചൈനീസ് താരം

ഇഞ്ചിയോൺ: ‘സത്യം പറഞ്ഞാൽ ജപ്പാന്റെ ദേശീയഗാനം വളരെ മോശമാണ്.’ പറയുന്നത് ചൈനയുടെ വിവാദ നീന്തൽ താരം സൻ യങ്. ചൈനയും ജപ്പാനും തമ്മിൽ രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ സ്‌പോർട്ട്‌സിലും ശത്രുത നില നിൽക്കുന്നതിനിടെയാണ് പരാമർശം. വിഷയം ജാപ്പനീസ് മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

വിവാദങ്ങൾ സൃഷ്ടിക്കുക എന്നത് സൻ യങിനെ സംബന്ധിച്ച് പുതുമയൊന്നുമല്ല. 2013 ൽ ലൈസൻസില്ലാതെ വണ്ടിയോടിച്ച് ബസുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ കേസും തുടർന്ന് ആറ് മാസം സസ്‌പെൻഷനും നേടി. പിന്നീട് എയർഹോസ്റ്റസുമായുള്ള അടുപ്പത്തിന്റെ പേരിൽ കോച്ചുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും വാർത്തകളിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോൾ വാർത്താസമ്മേളനത്തിനിടെ ചൈനീസ് മാധ്യമങ്ങളോട് സൻ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 4X100 ഫ്രീസ്റ്റൈൽ റിലേ വിഭാഗത്തിൽ ജപ്പാനെ തോൽപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും സൻ യങ് പങ്കുവച്ചു.