ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് അഞ്ചാം മെഡൽ

ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. വനിതകളുടെ ഷൂട്ടിംഗ് 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ന് ഇന്ത്യ വെങ്കലം നേടിയത്. ഹീനാ സിദ്ധു, രാഹി സർണോബാദ്, അനീസാ സെയ്ദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം ഒരു സ്വർണവുമടക്കം അഞ്ചായി. അഞ്ച് മെഡലുകളിൽ നാലും ഷൂട്ടിംഗ് വിഭാഗങ്ങളിൽ നിന്നാണ്.
 | 

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. വനിതകളുടെ ഷൂട്ടിംഗ് 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലാണ് ഇന്ന് ഇന്ത്യ വെങ്കലം നേടിയത്. ഹീനാ സിദ്ധു, രാഹി സർണോബാദ്, അനീസാ സെയ്ദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം ഒരു സ്വർണവുമടക്കം അഞ്ചായി. അഞ്ച് മെഡലുകളിൽ നാലും ഷൂട്ടിംഗ് വിഭാഗങ്ങളിൽ നിന്നാണ്.

ആദ്യദിനം 50 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായി സ്വർണം നേടിയിരുന്നു. 10 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ശ്വേതാ ചൗധരിയാണ് വെങ്കലം നേടിയത്. ഇന്നലെ നടന്ന പുരുഷൻമാരുടെ 10മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.

ഷൂട്ടിംഗിന് പുറമെ ബാഡ്മിന്റൺ വനിതാ വിഭാഗം ടീമിനത്തിലുമാണ് ഇന്ത്യ വെങ്കലം നേടിയത്. 28 വർഷത്തിന് ശേഷമാണ് ബാഡ്മിന്റണിൽ ടീം ഇനത്തിൽ ഇന്ത്യയുടെ നേട്ടം കൊയ്തത്. ദക്ഷിണ കൊറിയയോട് 3-1 തോറ്റതോടെയാണ് വെങ്കലമെഡൽ ഇന്ത്യയെ തേടിയെത്തിയത്. മലയാളി താരം പി.സി തുളസി ഉൾപ്പെട്ട ടീമാണ് വെങ്കലം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് തുളസി.

വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ അയോണിക പോൾ പുറത്തായി. നാല് റൗണ്ടുകളിലെ 14 ഷോട്ടുകളിൽ നിന്ന് 101.9 പോയന്റ് മാത്രമേ അയോണിക്കയ്ക്ക് നേടാനായുള്ളൂ. ഈയിനത്തിൽ ഇറാൻ സ്വർണവും വെള്ളിയും സ്വന്തമാക്കി.