ഏഷ്യൻ ഗെയിംസ്: നടത്തത്തിൽ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗം നടത്തത്തിൽ ഇന്ത്യയ്ക്ക് വെള്ളി. 20 കിലോമീറ്റർ നടത്തത്തിൽ കുശ്മീർ കൗർ ആണ് മെഡൽ നേടിയത്. ഒരു മണിക്കൂർ 33 മിനിറ്റ് ഏഴ് സെക്കന്റ് കൊണ്ടാണ് കുശ്മീർ ഫിനിഷ് ചെയ്തത്.
 | 

ഏഷ്യൻ ഗെയിംസ്: നടത്തത്തിൽ ഇന്ത്യയ്ക്ക് വെള്ളി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗം നടത്തത്തിൽ ഇന്ത്യയ്ക്ക് വെള്ളി. 20 കിലോമീറ്റർ നടത്തത്തിൽ കുശ്മീർ കൗർ ആണ് മെഡൽ നേടിയത്. ഒരു മണിക്കൂർ 33 മിനിറ്റ് ഏഴ് സെക്കന്റ് കൊണ്ടാണ് കുശ്മീർ ഫിനിഷ് ചെയ്തത്.

ഇന്നലെ രണ്ട് സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ ഇന്ത്യക്ക് ലഭിച്ചു. അമ്പെയ്ത്തിലും സ്‌ക്വാഷിലുമായിരുന്നു സ്വർണനേട്ടം. ഇതോടെ മൂന്ന് സ്വർണവും ആറു വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ മെഡൽപ്പട്ടികയിൽ 11-ാം സ്ഥാനത്തെത്തി. 96 സ്വർണവുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 35 സ്വർണവുമായി ദക്ഷിണകൊറിയയാണ് രണ്ടാമത്.