ഓസ്‌ട്രേലിയൻ ഓപ്പൺ: ഷറപ്പോവ സെമിയിൽ; നദാൽ പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം സിംഗിൾസിൽ റഷ്യയുടെ മരിയ ഷറപ്പോവ സെമിയിൽ കടന്നു.
 | 
ഓസ്‌ട്രേലിയൻ ഓപ്പൺ: ഷറപ്പോവ സെമിയിൽ; നദാൽ പുറത്ത്

 

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം സിംഗിൾസിൽ റഷ്യയുടെ മരിയ ഷറപ്പോവ സെമിയിൽ കടന്നു. കാനഡയുടെ യുഗേനി ബൗച്ചാർഡിനെ 6-3, 6-2ന് തോൽപ്പിച്ചാണ് ഷറപ്പോവ സെമിയിലെത്തിയത്. നൊവാക് ജോകോവിച്, സെറീന വില്യംസ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, ഓസ്‌ട്രേലിയൻ ഓപ്പണിൽനിന്ന് സ്പാനിഷ് താരം റാഫേൽ നദാൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് തോമസ് ബെർഡികാണ് മുൻ ചാമ്പ്യനെ തോൽപ്പിച്ചത്. സ്‌കോർ 6-2, 6-0, 7-6(7-5). ഒൻപത് വർഷത്തിനിടെ പതിനേഴ് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പമായിരുന്നു. എന്നാൽ ഇത്തവണ നദാലിന് അനുകൂലമായിരുന്നില്ല കാര്യങ്ങൾ. മൂന്നാം സെറ്റിൽ നദാൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ടൈബ്രേക്കറിൽ ബെർഡിക് മൽസരം സ്വന്തമാക്കുകയായിരുന്നു.