ചൈന ഓപ്പൺ: സൈനയ്ക്കും ശ്രീകാന്തിനും കിരീടം

ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ സൈന നെഹ്വാളിന് കിരീടം. ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സൈന തോൽപ്പിച്ചത്. സ്കോർ 21-12, 22-20. ഇക്കൊല്ലം സൈനയുടെ മൂന്നാം കിരീടമാണിത്.
 | 

ചൈന ഓപ്പൺ: സൈനയ്ക്കും ശ്രീകാന്തിനും കിരീടം
ബീജിയിങ്:  ചൈന ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് വനിതാ സിംഗിൾസ് കിരീടം സൈന നെഹ്‌വാളിന്. ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സൈന തോൽപ്പിച്ചത്. സ്‌കോർ 21-12, 22-20. ഇക്കൊല്ലം സൈനയുടെ മൂന്നാം കിരീടമാണിത്.

സൈനയെ കൂടാതെ പുരുഷ വിഭാഗത്തിൽ കിടംബി ശ്രീകാന്ത് കിരീടം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ലിൻഡാനെ അട്ടിമറിച്ചാണ് ശ്രീകാന്ത് വിജയിയായത്. സൂപ്പർ സീരീസ് പ്രീമിയർ ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യൻ പുരുഷ താരം കിരീടം സ്വന്തമാക്കുന്നത്. ഇഞ്ചോടിഞ്ച് മുന്നേറിയ പോരാട്ടത്തിന്റെ സ്‌കോർ 21-19, 21-17.