ഡൽഹി ഹാഫ് മാരത്തോൺ: പ്രീജ ശ്രീധരൻ ചാമ്പ്യൻ

ഡൽഹി ഹാഫ് മാരത്തോണിൽ ഇന്ത്യൻ വനിതകളുടെ വിഭാഗത്തിൽ മലയാളി താരം പ്രീജാ ശ്രീധരൻ ചാമ്പ്യനായി. തുടർച്ചയായി രണ്ടാം തവണയാണ് പ്രീജ ഒന്നാമതെത്തുന്നത്. ഒരുമണിക്കൂർ 19 മിനിട്ട് മൂന്ന് സെക്കന്റിലാണ് പ്രീജ ഫിനിഷ് ചെയ്തത്.
 | 

ഡൽഹി ഹാഫ് മാരത്തോൺ: പ്രീജ ശ്രീധരൻ ചാമ്പ്യൻ
ന്യൂഡൽഹി: ഡൽഹി ഹാഫ് മാരത്തോണിൽ ഇന്ത്യൻ വനിതകളുടെ വിഭാഗത്തിൽ മലയാളി താരം പ്രീജാ ശ്രീധരൻ ചാമ്പ്യനായി. തുടർച്ചയായി രണ്ടാം തവണയാണ് പ്രീജ ഒന്നാമതെത്തുന്നത്. ഒരുമണിക്കൂർ 19 മിനിട്ട് മൂന്ന് സെക്കന്റിലാണ് പ്രീജ ഫിനിഷ് ചെയ്തത്. മോണിക്ക അത്താരെ രണ്ടാമതും സുധ സിംഗ് മൂന്നാമതും ഫിനിഷ് ചെയ്തു.

ഇന്ത്യൻ പുരുഷൻമാരുടെ വിഭാഗത്തിൽ സുരേഷ് കുമാർ ജേതാവായി. 21.1 കിലോ മീറ്റർ ദൂരം സുരേഷ് ഒരു മണിക്കൂറും 04.38 മിനിട്ടുംകൊണ്ട് ഓടി തീർത്തു. ഇന്റർനാഷ്ണൽ എലൈറ്റ് മെൻ വിഭാഗത്തിൽ എത്ത്യോപ്പിയയുടെ ഗുയെ അഡോളയാണ് വിജയി. 59.6 മിനിട്ടിലാണ് അഡോള ഫിനിഷ് ചെയ്തത്.