മൂന്ന് വയസ്സുകാരിക്ക് അമ്പെയ്ത്തിൽ ദേശീയ റെക്കോർഡ്

അമ്പെയ്ത്തിൽ ദേശീയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡോളി ശിവാനി എന്ന മൂന്ന് വയസ്സുകാരി.
 | 
മൂന്ന് വയസ്സുകാരിക്ക് അമ്പെയ്ത്തിൽ ദേശീയ റെക്കോർഡ്

 

ന്യൂഡൽഹി: അമ്പെയ്ത്തിൽ ദേശീയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡോളി ശിവാനി എന്ന മൂന്ന് വയസ്സുകാരി. അഞ്ചും ഏഴും മീറ്റർ ദൂരത്തിൽ 200 പോയിന്റാണ് ഈ ആന്ധ്ര സ്വദേശിനി സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഡോളി. രണ്ട് വയസ്സിലാണ് കുഞ്ഞു ഡോളി വില്ല് കയ്യിലെടുത്തത്.

ഡോളിക്ക് വേണ്ടി പ്രത്യേകമായി കാർബൺ കൊണ്ട് നിർമ്മിച്ച വില്ലുകളാണ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. അമ്പെയ്ത്തിൽ മകളുടെ താൽപര്യം കണ്ട് അവർ ആവശ്യമായ പ്രോത്സാഹനം നൽകുന്നുണ്ട്. ഡോളിയുടെ മരിച്ചുപോയ സഹോദരൻ അന്താരാഷ്ട്ര ആർച്ചറി താരവും കോച്ചുമായിരുന്നു.