സ്‌കൂൾ കായിക മേള: എറണാകുളം കിരീടം ഉറപ്പിച്ചു

സംസ്ഥാന സ്കൂൾ കായിക മേളയിൽ എറണാകുളം കിരീടം ഉറപ്പിച്ചു. ഇതു വരെ പൂർത്തിയായ മത്സരങ്ങളിൽ 213 പോയിന്റുമായി എറണാകുളം മുന്നിലാണ്.
 | 

സ്‌കൂൾ കായിക മേള: എറണാകുളം കിരീടം ഉറപ്പിച്ചു

 തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ എറണാകുളം കിരീടം ഉറപ്പിച്ചു. ഇതു വരെ പൂർത്തിയായ മത്സരങ്ങളിൽ 213 പോയിന്റുമായി എറണാകുളം മുന്നിലാണ്. ഒരു ദിവസത്തെ മത്സരം ശേഷിക്കെയാണ് എറണാകുളത്തിന്റെ മുന്നേറ്റം. നിലവിലെ ചാമ്പ്യന്മാരാണ് എറണാകുളം. 152 പോയിന്റുമായി പാലക്കാട് തൊട്ടു പിന്നിലാണ്. 109 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. കോട്ടയവും തൃശൂരും നാലും അഞ്ചും സ്ഥാനത്തുമാണ് ഉള്ളത്.

മുൻ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് എറണാകുളത്തെ കിരീടത്തിന് അടുത്തെത്തിച്ചിരിക്കുന്നത്. ആദ്യ സ്വർണം പാലക്കാടിനായിരുന്നെങ്കിലും ആദ്യ ദിനം ഉച്ചയോടെ എറണാകുളം കിരീടത്തിലേക്ക് കൂടുതൽ അടുത്തു. പിന്നീട് പോയിന്റ് പട്ടികയിൽ എറണാകുളം ഒന്നാം സ്ഥാനത്തുനിന്നും താഴേയ്ക്കു പോയില്ല.

നാളെയും മത്സരങ്ങൾ ബാക്കിയുണ്ട്. 23 ഫൈനലുകളാണു നാളെ നടക്കാനുള്ളത്. സ്‌കൂൾ തലത്തിൽ കീരിടം ആർക്കെന്നു നിശ്ചയിക്കാൻ ഇനിയും മത്സരങ്ങൾക്കായി കാത്തിരിക്കണം. സ്‌കൂൾ വിഭാഗത്തിൽ 10 സ്വർണം നേടി മാർബേസിലാണ് ഇപ്പോൾ ഒന്നാമത്.